Ponnu Pambayil Mp3 Song Download Pagalworld
Uploaded by @PagalSquad
Ponnu Pambayil
Singer: M.G. Sreekumar
Lyric: Gireesh Puthenchery
Music: S Kumar
Category: Malayalam Mp3 Songs
Duration: 05:54 Min
Added On: 17, Nov 2024
Download: 17+
Ponnu Pambayil Lyrics In Malayalam
തുളസിമണിയണിഞ്ഞ് മനസ്സ് തിരിയുഴിഞ്ഞ്
കറുപ്പുമുടുത്തു വരുന്നയ്യപ്പാ...
ശരണം വിളിച്ചു നിന്റെ ചരണം പണിയു-
മെനിക്കഭയമരുളിടണമയ്യപ്പാ...
പൊന്നുപമ്പയിൽ പ്രണവരൂപനായ്
വന്നുദിച്ചൊരെൻ ഗണപതിയേ
ഗംഗാധരസുത ഗണപതിയേ
ഗം ഗണേശ ഗജമുഖഗണപതിയേ
(പൊന്നുപമ്പ)
പമ്പാഗണപതി ശരണമെന്റയ്യപ്പാ
പാരിനു ഗുണനിധി ശരണമെന്റയ്യപ്പാ
മംഗളമൂർത്തി ശരണമെന്റയ്യപ്പാ
സിദ്ധിവിനായക ശരണമെന്റയ്യപ്പാ
ഇരുമുടിയോടെ ഞാൻ മലകയറുമ്പോൾ
തുണയരുളാൻ നീ വരമരുളേണം
കരിമലമേൽ നീ കനിവായ് വരണം
ഓംകാരപ്പൊരുളേ നിൻ
ശരണംവിളി കേൾക്കുന്നേ
ആകാശത്തുടിമേലെ
തിരുതാളം കേൾക്കുന്നേ
(പൊന്നുപമ്പ)
മണ്ഡലം പുലർന്നപ്പോൾ മംഗളം വിളഞ്ഞപ്പോൾ
നെഞ്ചലിഞ്ഞു പാടീ ഞാൻ സ്വാമിനാമസംഗീതം
പാപമെല്ലാം പടികളിലുടയാൻ പ്രാർത്ഥന ചൊല്ലീ ഞാൻ
ശംഖനാദമായി ഞാൻ ശാന്തിമന്ത്രമായി ഞാൻ
സന്ധ്യാദീപം നിറുകിൽ ചാർത്തിയ നെയ്യാണയ്യാ ഞാൻ
(തുളസിമണി)
സംക്രമം കഴിഞ്ഞപ്പോൾ ശ്രീലകം തുറന്നപ്പോൾ
തങ്കവിഗ്രഹം കാണാൻ കണ്ണടച്ചു നിൽക്കുമ്പോൾ
കാറ്റിലാളും നറുതിരിപോലെ താന്തമായെന്നുള്ളം
പഞ്ചവാദ്യമായി ഞാൻ പാണ്ടിമേളമായി ഞാൻ
തേജോരൂപൻ മാറിൽ ചാർത്തിയ പൊന്നിൻ നൂലായ് ഞാൻ
(തുളസിമണി)